മലബാർ പര്യടനം തുടർന്ന് ശശി തരൂർ; ഇന്ന് തലശേരി ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച
November 23 | 06:27 AM
കണ്ണൂർ: ശശി തരൂരിന്റെ മലബാർ പര്യടനം തുടരുന്നു. അദ്ദേഹം ഇന്ന് കണ്ണൂരിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ തലശേരി ആർച്ച് ബിഷപ്പിനെ സന്ദർശിക്കും. ശേഷം 11 മണിയോടെ കണ്ണൂർ ചേംബർ ഹാളിൽ ‘ജനാധിപത്യം മതേതരത്വം രാഷ്ട്രീയ സമകാലിക ഇന്ത്യയിൽ’ എന്ന വിഷയത്തിൽ സെമിനാറിൽ പങ്കെടുക്കും. ഉച്ചക്ക് ശേഷം മുൻ ഡിസിസി അധ്യക്ഷൻ അന്തരിച്ച സതീശൻ പാച്ചേനിയുടെ വീട് സന്ദർശിക്കും.
എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് പിന്നാലെ കേരളത്തിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് തരൂരിന്റെ മലബാർ പര്യടനം.