പാചകവാതക വിതരണ പ്രതിസന്ധി സംസ്ഥാനത്ത് ഹോട്ടലുടമകൾ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും
March 18 | 09:54 AM
തിരുവനന്തപുരം: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. സൂചന പണിമുടക്ക് എന്ന നിലയിലാണ് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിടാൻ കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചത്. നാളെ എണ്ണ കമ്പനികളുടെ ബോട്ട്ലിംഗ് പ്ലാന്റുകളിലേക്ക് മാർച്ച് നടത്തും. ഹോട്ടലുകളെ അവശ്യ സർവീസായി പ്രഖ്യാപിച്ച് പാചകവാതകം ഹോട്ടലുകൾക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. അതേസമയം ഇറാനിൽ നിന്ന് കൂടുതൽ ടാങ്കറുകൾ ഇന്ത്യയിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്.