മേഘാലയയിലെയും നാഗാലാൻഡിലെയും മന്ത്രിസഭ ഇന്ന് അധികാരമേൽക്കും
March 7 | 08:51 AM
ഡൽഹി: മേഘാലയയിലെയും നാഗാലാൻഡിലെയും മന്ത്രിസഭ ഇന്ന് അധികാരമേൽക്കും. നിലവിലുള്ള മുഖ്യമന്ത്രിമാരായ കോൺറാഡ് സാങ്മ മേഘാലയയിലും നെഫ്യു റിയോ നാഗാലാൻഡിലും സത്യവാചകം ചോല്ലും. മന്ത്രിസഭാ രൂപികരണത്തിന് മുന്നോടിയായി, മേഘാലയയിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ സമിതിയായ മേഘാലയ ഡമോക്രാറ്റിക് അലയൻസ് (എംഡിഎ) വീണ്ടും നിലവിൽ വന്നു. മുഖ്യമന്ത്രി കോൺറാഡ് സാങ്മ ചെയർമാനായ സമിതിയിൽ ബിജെപി, യുഡിപി, എച്ച്എസ്പിഡിപി, പിഡിഎഫ് എന്നീ പാർട്ടികളാണുള്ളത്. പുതിയ മന്ത്രിസഭയിൽ സാങ്മയുടെ എൻപിപിക്ക് 8 മന്ത്രിമാരെ ലഭിക്കും. യുഡിപിക്ക് രണ്ടും എച്ച്എസ്പിഡിപി, ബിജെപി എന്നീ കക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും.
നാഗാലാൻഡിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നെഫ്യൂ റിയോ തുടർച്ചയായും അഞ്ചാം തവണയാണ് മുഖ്യമന്ത്രി ആയി സത്യവാചകം ചൊല്ലുന്നത്. ഇവിടെ സഖ്യകക്ഷിയായ ബിജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിയ്ക്കും. രണ്ട് സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങിലും പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും.