യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2025 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
March 6 | 06:44 PM
ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാൻ സ്വദേശി അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി. ആകാൻഷ് ദുൽ, രാഘവ് ജുൻജുൻവാല, ഇഷാൻ ഭട്നാകര്‍ എന്നിവര്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് റാങ്കുകള്‍ നേടി. ആദ്യ 150 റാങ്കുകളിൽ അഞ്ച് മലയാളികൾ ഇടംപിടിച്ചു. ആർ. ശ്രുതി (18), തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെ.എസ്. ശ്രീജ (57), ബി.ഗോപിക (105), ജന്മനാ കാഴ്ചാപരിമിതിയുള്ള അജയ് ആര് രാജിന്റേത് തിളക്കമുള്ള നേട്ടമായി മാറി (109), വി.സി.ശ്രീലക്ഷ്മി (133) എന്നിവരാണ് 5 മലയാളികൾ. നേമം സ്വദേശി എ.എസ്.അനുഷ 284ാം റാങ്കും വിതുര സ്വദേശി ബി.അതിഥി കൃഷ്ണദേവ് 451ാം റാങ്കും ബാലരാമപുരം സ്വദേശി എം.എസ്.അരുണിമ 558ാം റാങ്കും നേടി. വിതുര സ്വദേശി ആര്യ വാമനൻ 451ാം റാങ്ക് നേടി. സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിൽ സിദ്ധാര്‍ത്ഥ് രണ്ടാം റാങ്ക് നേടിയിരുന്നു.