വീണ ജോർജിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് യൂത്ത് കോൺഗ്രസും കെഎസ്യുവും പാരിതോഷികം പ്രഖ്യാപിച്ചു
February 26 | 06:12 PM
ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്യുക്കാർ ആക്രമിച്ചു എന്നതിന് തെളിവായി ദൃശ്യങ്ങളൊന്നും പുറത്തു വന്നിട്ടില്ല. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചെങ്കിലും മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ കിട്ടിയിട്ടില്ല. ഇതോടെ ദൃശ്യം ഹാജരാക്കാൻ വെല്ലുവിളിയും ചാലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും.
ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ അക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് ഒരു പവൻ സ്വർണം സമ്മാനമായി നൽകുമെന്ന് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കിയാൽ കുഴിമന്തി നൽകാം എന്നാണ് കെഎസ്യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയും പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ചത്.
വീണ ജോർജിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം കൊണ്ടുവന്നാൽ ഒരു ലക്ഷം രൂപ പാരിതോഷികം നൽകാമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി അറിയിച്ചു.