ബി.ജെ.പി. നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ചന്ദ്രബാബു നായിഡു
June 4 | 12:56 PM
ന്യൂഡല്‍ഹി: തെലങ്കാനയില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ബി.ജെ.പി. നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഢ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. അര മണിക്കൂര്‍ നീണ്ട യോഗത്തില്‍, വരുന്ന സംസ്ഥാന നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.യുമായി കൈക്കോര്‍ത്ത് പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു.