വക്കീൽ നോട്ടീസ് കിട്ടി പക്ഷെ മാപ്പു പറയില്ല ജയിലിൽ പോകാൻ തയ്യാറാണെന്ന് എ.കെ ബാലൻ
January 10 | 04:07 PM
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി തനിക്കെതിരെ അയച്ച വക്കീൽ നോട്ടീസ് കിട്ടിയെന്ന് എ കെ ബാലൻ. എന്നാൽ വിവാദത്തിൽ മാപ്പ് പറയാൻ മനസില്ലെന്ന് എ.കെ അദ്ദേഹം പ്രതികരിച്ചു. കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും ബാലൻ കൂട്ടിച്ചേര്‍ത്തു. ജയിലിൽ പോകണം എന്നാണ് വിധിയെങ്കിൽ ജയിലിൽ പോകുമെന്നും എകെ ബാലൻ പറഞ്ഞു. തന്നെ ന്യൂനപക്ഷവിരുദ്ധനാക്കാൻ ശ്രമിച്ചു. മതനിരപേക്ഷതയിൽ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ല. നോട്ടീസിലെ എല്ലാം വസ്തുത വിരുദ്ധമാണ്. 60 വര്‍ഷമായി പൊതുപ്രവർത്തകനാണ്. പൊതുജീവിതത്തിൽ മതന്യൂനപക്ഷങ്ങളെ എതിർത്തിട്ടില്ല. മതേതരത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. ജമാഅത് അവരുടെ നയം വ്യക്തമാക്കിയ ശേഷമായിരുന്നു നോട്ടീസ് അയക്കേണ്ടിയിരുന്നത്. മത രാഷ്ട്ര വാദം ഉയർത്തുന്ന ജമാഅത് അവരുടെ നയം വ്യക്തമാക്കണം. മുഖ്യമന്ത്രി വിഷയത്തെ ന്യായീകരിച്ച നടപടിയും എ കെ ബാലൻ എടുത്തുപറഞ്ഞു.