മലയാളം സര്‍വകലാശാലയിൽ സാബു തോമസ് ഇന്ന് ചുമതലയേല്‍ക്കും
March 6 | 09:07 AM
തിരൂര്‍: മലയാളം സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി മഹാത്മാഗാന്ധി സര്‍വകലാശാല വിസി ഡോ. സാബു തോമസ് ഇന്ന് ചുമതലയേല്‍ക്കും. മഹാത്മാഗാന്ധി സര്‍വകലാശാല ആസ്ഥാനത്തുനിന്ന് തന്നെ മലയാളം സര്‍വ്വകലാശാലയുടെ ഫയലില്‍ ഒപ്പിട്ടാണ് ചുമതലയേല്‍ക്കുക. മറ്റൊരു ദിവസം അദ്ദേഹം മലയാളം സര്‍വകലാശാലയില്‍ എത്തും. കഴിഞ്ഞ മാസം 28 ന് ഡോ. അനില്‍ വള്ളത്തോള്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ഡോ. സാബു തോമസിനെ ഗവര്‍ണര്‍ താല്‍ക്കാലിക വിസിയായി നിയമിച്ചത്. സര്‍ക്കാരിന്റേയും ചാന്‍സലറായ ഗവര്‍ണറുടേയും ലക്ഷ്യം ഒന്നാണെന്നും രണ്ട് കൂട്ടരേയും യോജിപ്പിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും സര്‍വകലാശാലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും സാബു തോമസ് പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് ഗവണര്‍ പുതിയ വിസിയെ നിയമിച്ചത്. നേരത്തെ മലയാളം സര്‍വകലാശാല വിസി സ്ഥാനത്തേക്ക് കേരള സര്‍വകലാശാലയിലെ മുന്‍ പ്രോ വിസി ഡോ. പി പി അജയകുമാര്‍, കാലടി സംസ്കൃത സര്‍വകലാശാലയിലെ ഡോ. വത്സലന്‍ വാതുശ്ശേരി എന്നിവരുടെ പേരുകള്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. വി സി നിയമനത്തിന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്കിയ മൂന്നംഗ പാനല്‍ ഗവര്‍ണര്‍ തള്ളിയിരുന്നു.