സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഹൈക്കോടതി വെറുതെ വിട്ടു
February 9 | 05:47 PM
കൊച്ചി: കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഹൈക്കോടതി വെറുതെ വിട്ടു. ദൃക്സാക്ഷികളുടെ വിശ്വാസ്യതയിലും പൊലീസ് അന്വേഷണത്തിലും ഗുരുതരമായ പിഴവുകൾ ഉണ്ടെന്ന് കോടതി കണ്ടെത്തി. വിളക്കോട് ചാക്കോട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ പ്രതികളെയാണ് വിട്ടയച്ചത്. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് വിലയിരുത്തിയാണ് ഉത്തരവ്. 2008 ഓഗസ്റ്റ് എട്ടിനാണ് ദിലീപൻ വെട്ടേറ്റു മരിക്കുന്നത്.