കാസർകോട് കുംബഡാജെയിലെ പുഷ്പലതയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
January 16 | 05:30 PM
കാസർകോട്: കാസർകോട് കുംബഡാജെയിലെ പുഷ്പലതയുടെ മരണം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസം മുട്ടിച്ചുള്ള മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. മോഷണത്തിനിടയിലുള്ള കൃത്യമെന്നാണ് പൊലീസ് നിഗമനം. പുഷ്പലതയുടെ നാല് പവൻ തൂക്കമുള്ള സ്വർണ്ണമാല നഷ്ടമായിരുന്നു. പ്രതിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. കുംബഡാജെ അജിലയിൽ തനിച്ച് താമസിക്കുന്ന പുഷ്പലത വി ഷെട്ടിയെ വീട്ടിലെ അടുക്കളയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്തും കഴുത്തിലും പാടുകൾ ഉണ്ടായിരുന്നു. ശരീരത്തിലെ പരിക്കുകൾ പിടിവലിക്കിടെയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തലുണ്ട്.
പുഷ്പലതയുടെ നാല് പവൻ തൂക്കമുള്ള സ്വർണ്ണമാല നഷ്ടമായിരുന്നു. ഇത് മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് കൊലപാതകമെന്നാണ് നിഗമനം. പ്രദേശത്തെക്കുറിച്ച് അറിയുന്നയാളാണ് കൃത്യത്തിന് പിന്നിലെന്നാണ് ബദിയടുക്ക പൊലീസ് നിഗമനം. പ്രതിയെ കണ്ടെത്താൻ ശാസ്ത്രീയ തെളിവുകൾ അടക്കം ശേഖരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ.