സി. ജെ. റോയിയുടെ മരണം മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കോൺഫിഡന്റ് ഗ്രൂപ്പ്
February 5 | 03:46 PM
ബെംഗളൂരു: ഡോക്ടർ സി. ജെ. റോയിയുടെ മരണം മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കോൺഫിഡന്റ് ഗ്രൂപ്പ്. തങ്ങളുടെ പക്കൽ ആരുടെയും കള്ളപ്പണം ഇല്ലെന്നും കോൺഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയെ ഇല്ലെന്നും മാനേജിംഗ് ഡയറക്ടർ ടി.എ.ജോസഫ് വ്യക്തമാക്കി. സാമൂഹ്യ മാധ്യമത്തിൽ പ്രചിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും അദ്ദേഹം പറയുന്നു. റോയി മേൽനോട്ടം വഹിച്ചിരുന്നത് ഇവിടുത്തെ പ്രവർത്തനങ്ങളുടെ മാത്രമായിരുന്നു. കേരളത്തിലെ സമ്പൂര്‍ണ ചുമതല തനിക്കായിരുന്നു. അത് കൊണ്ട് നിക്ഷേപർക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ടി എ ജോസഫ് വ ക്തമാക്കി.