പാണക്കാട് സാദിഖലി തങ്ങളെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കി പോലീസ്
March 24 | 09:42 AM
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. വ്യാജ രേഖ ചമക്കൽ, അപകീർത്തിപെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ലീഗിന്റെ പരാതിയിലാണ് അന്വേഷണം.അധിക്ഷേപ പരാമർശം പോസ്റ്റ് ചെയ്ത ഫേസ് ബുക്ക് അക്കൗണ്ടിന്റെ വിവരം തേടിയിറക്കുകയാണ് മലപ്പുറം സൈബർ പോലീസ് . നിലവിൽ ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.