വേറെ ആളെ നിർത്തുമെന്ന് ആദ്യം രാഹുലുമായി സംസാരിച്ച ശേഷം നിലപാട് മാറ്റി പി ജെ കുര്യൻ
January 2 | 04:42 PM
തിരുവനന്തപുരം: പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭാ സീറ്റ് കൊടുക്കരുതെന്ന് താൻ പറഞ്ഞതായ പ്രചാരണം ശരിയല്ലെന്ന് പി.ജെ.കുര്യൻ. പാലക്കാട് സീറ്റിൽ വേറെ ആളെ നിർത്തുമെന്ന കുര്യൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ എൻസ്എസ് ആസ്ഥാനത്ത് രാഹുൽ മാങ്കൂട്ടത്തിൽ പി.ജെ. കുര്യനെ നേരിട്ട് കണ്ടിരുന്നു. രാഹുൽ പി.കെ. കുര്യനോട് ചെവിയിൽ പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടർന്നാണ് ഫെയ്സ്ബുക്കിലൂടെ തിരുത്തുമായി പി.ജെ. കുര്യൻ രംഗത്തെത്തിയത്. രാഹുൽ മാങ്കൂട്ടത്തിലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് ഞാൻ പറഞ്ഞെന്ന പ്രചരണം ശരിയല്ല. രാഹുൽ മാങ്കൂട്ടത്തിന് സീറ്റ് കൊടുക്കരുതെന്ന അഭിപ്രായം ഞാൻ പറഞ്ഞിട്ടില്ല. മറ്റു സ്ഥാനാർഥികൾ നിന്നാൽ ജയിക്കുമോ എന്ന ചോദ്യത്തിന് ആരു നിന്നാലും ജയിക്കും എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത് എന്ന വിവരം അറിയിക്കാനാണ് ഈ കുറിപ്പ്. മറ്റുള്ള പ്രചരണം ശരിയല്ല.