അര്‍ജന്റീനയ്ക്കെതിരെ നേടിയ അട്ടിമറി ജയം; സൗദിയില്‍ നാളെ പൊതു അവധി
November 22 | 09:15 PM
റിയാദ്: സൗദി അറേബ്യയില്‍ നാളെ (ബുധനാഴ്ച) പൊതു അവധി പ്രഖ്യാപിച്ചു. ലോകകപ്പ് ഫുട്ബോളില്‍ കരുത്തരായ അര്‍ജന്റീനയ്ക്കെതിരെ സൗദി അറേബ്യ അട്ടിമറി വിജയം നേടിയതിന്റെ ആഘോഷത്തിന്റെ ഭാഗമായാണിത്. സല്മാന് രാജാവാണ് അവധി പ്രഖ്യാപിച്ചത്. സ്വകാര്യ പൊതു മേഖല സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. അര്‍ജന്റീനയ്ക്കെതിരായ സൗദിഅറേബ്യയുടെ തകര്‍പ്പന്‍ വിജയത്തിന്റെ ആഘോഷത്തില്‍ പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാര്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.