സ്വർണ്ണക്കൊള്ള കേസിൽ ഉൾപ്പെട്ട ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് രാജീവ് ചന്ദ്രശേഖർ
January 15 | 03:33 PM
ന്യുഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉൾപ്പെട്ട ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേസിൽ അറസ്റ്റിലായ തന്ത്രിയെ സംരക്ഷിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, തന്ത്രിയെ ജയിലിട്ടപ്പോൾ മന്ത്രി വീട്ടിലിരിക്കുന്നുവെന്നും വിമർശിച്ചു. ആചാരലംഘനം കുറ്റമാണെങ്കിൽ ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായിയാണെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ശങ്കര്‍ ദാസിനെ സംരക്ഷിക്കാനുള്ള ശ്രമം കോടതി പൊളിച്ചെന്നും, മന്ത്രിമാര്‍ നിഷ്ക്കളങ്കരാണെന്ന് വാദിക്കുന്ന മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് തയ്യാറാകുമോയെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.