മിൽമാ പാലിൻ്റെ വില കൂടിയേക്കും
November 14 | 03:20 PM
തിരുവനന്തപുരം: മിൽമാ പാലിന്റെ വില കൂട്ടാൻ ശുപാർശ. പാൽ ലിറ്ററിന് 8.57 പൈസ ഉയർത്താനാണ് ശുപാർശ. വിഷയം പഠിക്കാൻ നിശ്ചയിച്ച റിപ്പോർട്ട് ബോർഡിൽ ചർച്ച ചെയ്ത ശേഷമാണ് ഈ തീരുമാനം. ഭരണസമിതിയിൽ ചർച്ച ചെയ്ത ശേഷമാകും വില വർധന പ്രാബല്യത്തിൽ വരിക. സർക്കാരുമായി കൂടിയാലോചിച്ചാകും തീരുമാനം നടപ്പിലാക്കുക. 21 ന് പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം. കർഷകർക്കും ഉപഭോക്താക്കൾക്കും നഷ്ടം വരാത്ത രീതിയിൽ വില വർധന നടപ്പാക്കാനാണ് നീക്കം.