സ്വിസ്റ്റർലൻഡിലെ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ പത്തധികം പേർ കൊല്ലപ്പെട്ടു
January 1 | 04:01 PM
ബേൺ: പുതുവത്സരാഘോഷത്തിനിടെ സ്വിസ്റ്റർലൻഡിലെ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ പത്തധികം പേർ കൊല്ലപ്പെട്ടു. ക്രാൻസ്–മൊണ്ടാനയിലെ സ്വിസ് സ്കൈ റിസോർട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ സ്ഫോടനമുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പുതുവർഷം ആഘോഷങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോഴാണ് സ്ഫോടനം. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കൃത്യമായ കണക്ക് സ്വിസ് അധികൃതർ പുറത്തുവിട്ടിട്ടില്ല. ആഘോഷത്തിനിടെ പടക്കംപൊട്ടിച്ചതിനു പിന്നാലെയാണ് സ്ഫോടനമുണ്ടായതെന്ന് ചില സ്വിസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.