സോളാർ കേസ് നടപടികൾ നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാർ സമർപ്പിച്ച ഹർജി തള്ളി
March 11 | 05:11 PM
കൊല്ലം: സോളാർ കേസ് നടപടികൾ നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ സമർപ്പിച്ച ഹർജി തള്ളി. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ കോടതി നടപടികൾ നിർത്തിവെയ്ക്കണം എന്നായിരുന്നു ആവശ്യം. പരാതിക്കാരിയുടെ കത്തിൽ പേജുകൾ കൂട്ടിച്ചേർത്ത് ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന ഹർജിയിലാണ് കോടതി നടപടി തുടരുന്നത്. അഡ്വ. സുധീർ ജേക്കബ് ആണ് ഹർജിക്കാരൻ.