തിരുവനന്തപുരം മേയർക്ക് ആശംസയുമായി നരേന്ദ്രമോദിയുടെ കത്ത്
January 1 | 04:18 PM
തിരുവനന്തപുരം: തിരുവനന്തപുരം മേയർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. തിരുവനന്തപുരം മേയറായി ചുമതലയേറ്റ വി.വി.രാജേഷിനും ഡപ്യൂട്ടി മേയറായി ചുമതലയേറ്റ ജി.എസ്. ആശാ നാഥിനും മറ്റു ബിജെപി കൗൺസിലർമാർക്കും വിജയത്തിനായി പ്രവർത്തിച്ചവർക്കും ആശംസ നേർന്നു കൊണ്ടാണ് നരേന്ദ്ര മോദിയുടെ കത്ത്. ശേഷം തിരുവനന്തപുരവുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചും നഗരത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മോദി കത്തിൽ വിവരിക്കുന്നുണ്ട്. ശ്രീനാരായണ ഗുരു, മഹാത്മാ അയ്യങ്കാളി, മന്നത്തു പത്മനാഭൻ എന്നിവരുടെ ആശയങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടു നിങ്ങളും നിങ്ങളുടെ സംഘവും തിരുവനന്തപുരം നഗരത്തെ കഴിവിന്റെ പരമാവധി സേവിക്കുമെന്നും ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും തനിക്കുറപ്പുണ്ടെന്നും കത്തിന്റെ അവസാന ഭാഗത്ത് നരേന്ദ്രമോദി പറയുന്നു. നല്ല ഭരണം കാഴ്ചവയ്ക്കാനുള്ള ആശംസകൾനേർന്നാണ് മോദി കത്ത് അവസാനിപ്പിക്കുന്നത്.