പാണക്കാടെത്തി കൂടിക്കാഴ്ച നടത്തി, അബ്ദുറഹ്മാൻ രണ്ടത്താണി ലീഗിൽ തുടരും
March 19 | 09:16 AM
മലപ്പുറം: അബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലിം ലീഗിൽ തന്നെ തുടരും. പാണക്കാടെത്തിയ രണ്ടത്താണി സാദിഖലി തങ്ങളുമായും, അബ്ബാസലി ശിഹാബ് തങ്ങളുമായും മുനവ്വർ അലി തങ്ങളുമായും കൂടിക്കാഴ്ച്ച നടത്തി. താൻ മുസ്ലിം ലീഗിൽ തുടരുമെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി അറിയിച്ചു. തിരൂരങ്ങാടിയിൽ പി.എം.എ സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി മുൻ എം.എൽ.എയും മുസ്ലിം ലീഗ് മുതിർന്ന നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണി രംഗത്ത് വന്നത്. ഇതിന് പിന്നാലെ രണ്ടത്താണി ഇടതു മുന്നണി സ്ഥാനാര്‍ഥിയാകുമെന്നും ഇടത് നേതാക്കൾ രണ്ടത്താണിയുമായി സംസാരിച്ചതായും വാർത്തകൾ പുറത്തുവന്നു. ഇതിനിടയിലാണ് പാണക്കാട് തങ്ങൾമാരുമായി ചർച്ച നടത്തി താൻ ലീഗിൽ തന്നെ തുടരുമെന്ന കാര്യം വ്യക്തമാക്കിയത്.