ഹൈന്ദവ പുരോഹിതർക്കും മുസ്ലീം പണ്ഡിതർക്കും പ്രതിമാസ ഓണറേറിയം വർധിപ്പിച്ച് മമത ബാനർജി
March 15 | 04:28 PM
കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഹൈന്ദവ പുരോഹിതർക്കും മുസ്ലീം പണ്ഡിതർക്കും പ്രതിമാസ ഓണറേറിയം വർധിപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിലവിൽ 1500 രൂപയാണ് നൽകി വരുന്നത്. വിവിധ മതവിഭാഗങ്ങളെ ചേർത്തുനിർത്തുന്നതിനും തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപിന്തുണ ഉറപ്പാക്കുന്നതിനുമാണ് ഇതോടെ സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ നൽകി വരുന്ന തുകയിൽ 500 രൂപയുടെ വർധനവാണ് വരുത്തിയത്. ഇതോടെ ഇവർക്ക് ഓരോ മാസവും ലഭിക്കുന്ന ഓണറേറിയം 2000 രൂപയായി ഉയരും.