നിക്കോളാസ് മഡൂറോയെ ന്യൂയോർക്കിൽ എത്തിച്ചു ചിത്രം പുറത്ത് വിട്ടു ട്രംപ്
January 4 | 11:43 AM
ന്യൂയോർക്ക്: അമേരിക്കയുടെ പിടിയിലായ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ന്യൂയോർക്കിൽ എത്തിച്ചു. അമേരിക്കൻ ലഹരിവിരുദ്ധ സേനയുടെ താവളത്തിൽ എത്തിച്ച് ചോദ്യം ചെയ്യും. അമേരിക്കൻ അധിനിവേശത്തിൽ കരുതലോടെയാണ് ലോകരാജ്യങ്ങളുടെ പ്രതികരണം. പല നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്. അമേരിക്ക ബന്ധിയാക്കിയ വെനസ്വേലൻ പ്രസിഡൻറ് നിക്കോളാസ് മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യുഎസ് നാവികസേനാ കപ്പലിലുള്ള ചിത്രമാണ് പുറത്തുവിട്ടത്. കണ്ണുകെട്ടിയ നിലയിലുള്ള ചിത്രമാണ് പുറത്തുവട്ടത്. അമേരിക്ക ബന്ദിയാക്കിയ നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരുമെന്ന് ട്രംപ് വ്യക്തമാക്കി.