മമത ബാനർജി ഇ ഡി റെയ്ഡ് തടസ്സപ്പെടുത്തിയെന്ന ആരോപണം അതീവ ഗൗരവതരമെന്ന് സുപ്രീം കോടതി
January 15 | 03:04 PM
ന്യു ഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇ ഡി റെയ്ഡ് തടസ്സപ്പെടുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ വാദത്തിനിടെ നടന്ന സംഭവങ്ങൾ അതീവ ഗൗരവതരമെന്ന് സുപ്രീം കോടതി. വിഷയം പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മുഖ്യമന്ത്രി തന്നെ റെയ്ഡ് തടസ്സപ്പെടുത്തിയതിൽ സി ബി ഐ അന്വേഷണം വേണമെന്ന് ഇ ഡി ആവശ്യപ്പെട്ടു. ഇ ഡി ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ വരെ മുഖ്യമന്ത്രി തട്ടിയെടുത്തതായി സോളിസിറ്റർ ജനറൽ കോടതിയിൽ ആരോപിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണ രേഖകൾ പിടിച്ചെടുക്കാനാണ് ഇ ഡി ശ്രമിച്ചതെന്ന് മമത ബാനർജി തിരിച്ചടിച്ചു. വിഷയം ഹൈക്കോടതി തന്നെ പരിശോധിച്ചാൽ മതിയെന്നാണ് സംസ്ഥാന സർക്കാർ വാദം. എന്നാൽ ഇക്കാര്യത്തിൽ സുപ്രീം കോടതി ഉച്ചയ്ക്ക് ശേഷവും വാദം തുടരും. ശേഷമാകും തീരുമാനം. 20 കോടി രൂപയുടെ കള്ളപ്പണം ഐ പാക് വഴി തൃണമൂൽ, ഗോവയിൽ എത്തിച്ചെന്നതടക്കമുള്ള ആരോപണങ്ങൾ ഇ ഡി ഉയർത്തിയിട്ടുണ്ട്. സി ബി ഐ കേസിന് അനുബന്ധമായി എടുത്ത കേസ് നിക്ഷ്പക്ഷമായി അന്വേഷിക്കാനുള്ള ഏജൻസിയുടെ അധികാരം സംസ്ഥാന സർക്കാർ തടസ്സപ്പെടുത്തുന്നുവെന്നാണ് ഇ ഡിയുടെ പ്രധാന വാദം. അതേസമയം തൃണമൂൽ കോൺഗ്രിനെതിരെ ആരോപണം കടുപ്പിക്കുകയാണ് ഇ ഡി.