പരാതിക്കാരിയെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്
January 12 | 05:40 PM
തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിയെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനുമെതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നും പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. താൻ കുറ്റസമ്മതം നടത്താനാണ് തിരുമാനം. താൻ എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞു നിൽക്കുകയാണ്. ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ എങ്കിൽ ഞാൻ മൈൻഡ് ചെയ്യുമായിരുന്നു. ഇമേജ് തിരിച്ചു പിടിക്കൽ ഒന്നുമല്ല മോളെ. അതൊക്കെ നിന്റെ തോന്നൽ ആണ്. ഇനി ഞാൻ ഒന്നും സറണ്ടർ ചെയ്യില്ലെന്ന തീരുമാനം ഉണ്ട്. നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യും. നീ ചെയ്യുന്നത് ഞാൻ താങ്ങും, പക്ഷെ നീ താങ്ങില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വെല്ലുവിളിക്കുന്നുണ്ട്.