വിഎസ് ജീവിച്ചിരുന്നെങ്കിൽ പത്മ പുരസ്കാരം നിരസിക്കുമായിരുന്നുവെന്ന് എംഎ ബേബി
January 27 | 06:27 PM
ന്യുഡൽഹി: വിഎസ് അച്യുതാനന്ദൻ ജീവിച്ചിരുന്നെങ്കിൽ പത്മ പുരസ്കാരം നിരസിക്കുമായിരുന്നുവെന്നും മരണാനന്തര ബഹുമതിയായുള്ള പത്മവിഭൂഷണ്‍ പുരസ്കാരം വാങ്ങണോയെന്ന് തീരുമാനിക്കേണ്ടത് വിഎസിന്റെ കുടുംബമാണെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. അതേസമയം ധൻരാജ് ഫണ്ട് വിവാദത്തിൽ കണക്കിന്റെ കാര്യത്തിൽ പാര്‍ട്ടിക്ക് ഒരു സംശയവും ഇല്ലെന്നും കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടില്ലെന്നും എംഎ ബേബി പറഞ്ഞു. വി കുഞ്ഞികൃഷ്ണൻ ഉയര്‍ത്തി ആരോപണം കേരളത്തിലെ പാര്‍ട്ടിക്ക് കൈകാര്യം ചെയ്യാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.