അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കാനൊരുങ്ങി യുഡിഎഫ്
March 16 | 03:41 PM
ആലപ്പുഴ: അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കാനൊരുങ്ങി യുഡിഎഫ്. പാർട്ടിയിൽ നിന്ന് പുറത്ത് വന്ന മുൻമന്ത്രി ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നതിൽ അദ്ദേഹത്തിന് പിന്തുണ കൊടിക്കുന്നതു സംബന്ധിച്ചു കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് നേതാക്കൾക്കിടയിൽ ചർച്ചയായിരുന്നു. നേതാക്കൾ സുധാകരനുമായും ചർച്ച നടത്തി. സുധാകരനും പിന്തുണ സ്വീകരിക്കാൻ തയ്യാറായതോടെയാണ് അമ്പലപ്പുഴയിലെ പിന്തുണ പരസ്യമായത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പൊതു പരിപാടികളിൽ കൂടുതൽ സജീവമാവുകയാണ് ജി സുധാകരൻ. അമ്പലപ്പുഴയിൽ എംഎസ്എഫിന്റെ കമ്പിളി വളപ്പ് വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങിലും സുധാകരൻ എത്തി. വരും ദിവസങ്ങളിൽ കൂടുതൽ പൊതു പരിപാടികളിൽ സുധാകരൻ പങ്കെടുക്കും.