വീണ ജോർജിന് നേരെയുണ്ടായ ശാരീരിക അതിക്രമം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
February 25 | 06:43 PM
കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിന് നേരെയുണ്ടായ ശാരീരിക അതിക്രമം അങ്ങേയറ്റം അപലപനീയമാണെന്നും ഇത് ആസൂത്രിതമായ ഗുണ്ടായിസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ മനഃപൂർവ്വം കലാപം സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഇത്തരം ക്രിമിനൽ സംഘങ്ങളുടെ കെണിയിൽ എൽഡിഎഫ് പ്രവർത്തകർ വീഴരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മന്ത്രിയെ ശാരീരികമായി ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് കേരളത്തെ കലാപഭൂമിയാക്കാനുള്ള ആസൂത്രിത നീക്കമാണ്. ഇതിന് നേതൃത്വം നൽകുന്നവർ നാടിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്തി പറഞ്ഞു