വീണാ ജോർജിന് ഒപ്പം സെൽഫിയെടുത്തതിൽ പ്രശ്നത്തിലായി നഴ്സ്
February 27 | 06:13 PM
കണ്ണൂര്: കണ്ണൂരിൽ കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യമന്ത്രി വീണാ ജോർജിന് ഒപ്പം സെൽഫിയെടുത്തതിൽ പ്രശ്നത്തിലായി നഴ്സ്. ഫോട്ടോ വിവാദമായതോടെ സെൽഫി എടുത്തത് മന്ത്രിയുടെ മാനസിക വിഷമം മാറ്റാനെന്നാണ് വിശദീകരണം. ഫേസ്ബുക്കിലൂടെയാണ് നഴ്സ് വിശദകീരണ കുറിപ്പിട്ടത്. എത്ര ക്രൂരമാണ് ഈ ലോകം. ഇന്നലെ രാത്രിയാണ് പ്രിയപ്പെട്ട മിനിസ്റ്റർ വീണ ജോർജ് വിദഗ്ധ പരിശോധനക്ക് പരിയാരം മെഡിക്കൽ കോളേജിൽ എത്തുന്നത്. MRI സ്കാൻ രാത്രി തന്നെ ചെയ്തു. കടുത്ത കഴുത്തു വേദന, ഉയർന്ന രക്തസമ്മർദം. രാത്രിയിൽ മിനിസ്റ്റർ ഭക്ഷണം കഴിച്ചില്ല. ഉറങ്ങിയത് രണ്ട് മണിക്കൂർ. കടുത്ത ശരീര വേദനക്കൊപ്പം മിനിസ്റ്റർ മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലായി. രാവിലെയും ഭക്ഷണം വേണ്ട എന്ന് പറഞ്ഞു. ഞങ്ങൾ നിർബന്ധിച്ചു ഒരു ഇഡലി കഴിപ്പിച്ചു. ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുൻപ് ഞങ്ങൾ ഐ സി യുവിലെ സിസ്റ്റേഴ്സ് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മിനിസ്റ്ററോട് ചോദിച്ചു. മിനിസ്റ്റർ ആകട്ടെ എന്ന് പറഞ്ഞു. എന്റെ ഉൾപ്പടെ പിന്തുണ അറിയിക്കൽ കൂടിയാണത്. ഞങ്ങൾക്കും കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ മിനിസ്റ്ററോട് അത്രയും അടുപ്പം ഉണ്ടായി . ഇത്ര ക്രൂരത അരുത്. ദയവായി അല്പം ദയ കാണിക്കുക എന്നിങ്ങനെയാണ് ഫേസ് ബുക്ക് പോസ്റ്റ്.