ലഹരി വിരുദ്ധ ചിത്രകാര കൂട്ടായ്മ
November 2 | 05:31 AM
വർധിച്ചു വരുന്ന ലഹരി ഉൽപന്നങ്ങളുടെ ഉപയോഗത്തിനെതിരെ ലഹരിക്കെതിരെ നമുക്ക് ഒന്നിച്ച് പോരാടാം എന്ന പ്രമേയത്തിൽ ലഹരി വിരുദ്ധ ചിത്രകാര കൂട്ടായ്മ നടത്തി. വിദ്യാഭ്യാസ ഓഫീസർമാരുടെയും ഓഫീസ് ജീവനക്കാരുടെയും ഗവ. ടി ടി ഐ മെൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഡിഡിഇ ഓഫീസ് പരിസരത്ത് നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഡി ഡി ഇ ശശീന്ദ്രവ്യാസ് അധ്യക്ഷത വഹിച്ചു. കലാധ്യാപകരായ വർഗീസ് കളത്തിൽ, പി കെ ബാബു, മധു മുള്ളൂർ, റഷീദ് ചുഴലി, സജികുമാർ കൊട്ടോടി, സന്തോഷ് ചുണ്ട, കെ ബ്രിജേഷ്, ആഷ മോഹൻ, ടി പി അഫീഫ എന്നിവരാണ് വലിയ കാൻവാസിൽ ലഹരിമുക്ത ബോധവൽക്കരണ ചിത്രങ്ങൾ വരച്ചത്. പൊതുവിദ്യാഭ്യാസ യജ്ഞം കോ ഓർഡിനേറ്റർ പി വി പ്രദീപൻ, എസ് എസ് കെ ജില്ലാ കോ ഓർഡിനേറ്റർ ഇസി വിനോദ്, കണ്ണൂർ ഡി ഇ ഒ കെ പി പ്രദീപ്, ടി ടി ഐ പ്രിൻസിപ്പൽ മുഹമ്മദ് റഷീദ്, കെ രഞ്ജിത്ത്, എഇഒ കൃഷ്ണൻ കുറിയ, എഎ സുരേഷ്കുമാർ, ബിപിസി മനോജ്, സിആർ വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ചങ്ങല, ഫ്ലാഷ് മോബ് എന്നിവ നടത്തി. ടി ടി ഐ വിദ്യാർഥിനി കൃഷ്ണപ്രഭയുടെ ഏകപാത്രനാടകവും ശ്രദ്ധേയമായി.