വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു
November 11 | 05:30 AM
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ഉന്നത വിജയം നേടിയ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് അവാർഡ് വിതരണം ചെയ്തു. ജില്ലാതല വിതരണോദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ എ പി രാജീവൻ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. ജില്ലാ എക്സിക്യുട്ടിവ് ഓഫീസർ സോജു അരിപ്പ, കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി വി നാരായണൻ, ഡി കെ ടി എഫ് ജില്ലാ സെക്രട്ടറി വള്ളിൽ നാരായണൻ, ബി കെ എം യു ജില്ലാ സെക്രട്ടറി കെ വി ബാബു, ബി എം എസ് ജില്ലാ വൈസ് പ്രസിഡണ്ട് വനജ രാഘവൻ, എസ് ടി യു ജില്ലാ സെക്രട്ടറി അബ്ദു മൂന്നാംകുന്ന്, എച്ച് എം എസ് ജില്ലാ സെക്രട്ടറി ജി രാജേന്ദ്രൻ, സി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.