പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷം പക്ഷെ മൂന്നാം തവണ അത് നടക്കില്ലെന്ന് ജി. സുധാകരൻ
March 20 | 04:33 PM
ആലപ്പുഴ: പിണറായി വിജയനെ പിന്തുണച്ചുള്ള പ്രസ്താവനയില്‍ വിശദീകരണവുമായി അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ ജി സുധാകരന് രംഗത്ത്. പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ട്. പക്ഷെ മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനം എൽഡിഎഫി ന് വോട്ട് ചെയ്യില്ല താൻ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയാണ്. തന്നെ സഹായിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നോട്ട് വരാം. യുഡിഎഫ് പിന്തുണയ്ക്കും. അത് സ്വീകരിക്കുമെന്നും ജി സുധാകരന് കൂട്ടിച്ചേര്‍ത്തു.
തനിക്ക് പാർലമെന്ററി വ്യാമോഹം എന്ന് പറയുന്നവർക്ക് നാണവും മാനവും ഉണ്ടോയെന്നും ജി സുധാകരന് ചോദിച്ചു. മത്സരിക്കുന്ന ആർക്കും ഒരു വ്യാമോഹവുമില്ലേ? ആരിഫ് ആലുവയിൽ പോയി മത്സരിക്കുന്നു. അത് പാർലമെന്ററി വ്യാമോഹം അല്ലെ? സജി ചെറിയാൻ മൂന്നാം തവണ മത്സരിക്കുന്നു. പ്രതിഭ മൂന്നാം തവണയാണ്, വാസവൻ മൂന്നാം തവണയാണ് ഇതൊന്നും വ്യാമോഹം അല്ലെ? പാർലമെൻററി വ്യാമോഹം ഇല്ലാത്തവരാണോ വീണ്ടും മത്സരിക്കുന്നത്. ഇവരൊക്കെ കണ്ണടച്ച് ഇരിക്കുകയാണല്ലോയെന്നും ജി സുധാകരൻ പരിഹസിച്ചു. തനിക്കെതിരെ പ്രസ്താവന നടത്തിയ പ്രസാദിനെതിരെ ചേർത്തലയിൽ പ്രചരണം നടത്തും. പി പ്രസാദ് തന്നെ കമ്മ്യൂണിസം പഠിപ്പിക്കുന്നു. അവിടെ പോയി അയാളെ തോല്പിക്കാൻ പറയാൻ തനിക്ക് അവകാശമുണ്ട്. കഴിഞ്ഞ തവണ കേവലം ആറായിരത്തോളം വോട്ടിനാണ് അയാൾ ജയിച്ചതെന്നും സുധാകരൻ പറഞ്ഞു.