പ്രതിഷേധത്തിനിടെ പ്രതിപക്ഷം ജനാധിപത്യ മര്യാദ കാണിച്ചില്ല: ഡി.ആര് അനില്‍
November 19 | 06:05 PM
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പ്രതിഷേധത്തിനിടെ പ്രതിപക്ഷം ജനാധിപത്യ മര്യാദ കാണിച്ചില്ലെന്ന് കൗണ്‍സിലര്‍ ഡി.ആര് അനില്‍. നിയമന കത്ത് വിവാദത്തിലെ ദുരൂഹത നീക്കാനാണ് യോഗം വിളിച്ചത്. എന്നാല്‍ ജനാധിപത്യ മര്യാദ കാണിക്കാതെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധമെന്നും ഡി.ആര് അനില്‍ പറഞ്ഞു.
ഡി ആര് അനിലിനെതിരായ കത്ത് വിവാദം പാര്‍ട്ടി അന്വേഷിക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന് പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ യോഗം അവസാനിപ്പിച്ച മേയര്‍, എന്തിനാണ് ഭയക്കുന്നതെന്നും മേയര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് പറഞ്ഞത് രാഷ്ട്രീയ തന്ത്രമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.