തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എം കെ സ്റ്റാലിനുമായി ഒ. പനീർസെൽവം കൂടിക്കാഴ്ച നടത്തി
February 20 | 05:34 PM
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നാടകീയ നീക്കങ്ങൾ. ഡി എം കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനുമായി എ ഐ എ ഡി എം കെ കേഡര്‍ റൈറ്റ്സ് റിട്രീവല്‍ കഴകം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ. പനീർസെൽവം കൂടിക്കാഴ്ച നടത്തി. അന്തരിച്ച നേതാവ് വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ ഡിഎംകെ നയിക്കുന്ന സഖ്യത്തിൽ ചേർന്നതിന് പിന്നാലെയാണ് ഒ. പനീർസെൽവത്തെയും മുന്നണിയിൽ എത്തിക്കാൻ ഡിഎംകെ നീക്കം നടത്തുന്നത്. നിയമസഭ മന്ദിരത്തിൽ വച്ചായിരുന്നു പനീർ സെൽവവുമായുള്ള ചർച്ചകൾ നടന്നത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ചർച്ചയിൽ പങ്കെടുത്തു. ഒപിഎസ്സിന്റെ മകനും ഒപ്പമുണ്ടായിരുന്നു. അതിനിടെ സ്റ്റാലിൻ വീണ്ടും മുഖ്യമന്ത്രി ആകുമെന്ന് ഒ പി എസ് പക്ഷത്തുള്ള എ ഐ എ ഡി എം കെ എംഎൽഎ പി. അയ്യപ്പൻ നിയമസഭയിൽ പറഞ്ഞു. എം ജി ആറിന്റെയും ജയലളിതയുടെയും അനുഗ്രഹം സ്റ്റാലിനൊപ്പമുണ്ടെന്നായിരുന്നു ഒപിഎസ്-സ്റ്റാലിൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ പരാമർശം.