ജർമനിയിലെ ചികിത്സയ്ക്ക് ശേഷം ഉമ്മൻചാണ്ടി നാട്ടിൽ തിരിച്ചെത്തി
November 17 | 07:56 AM
തിരുവനന്തപുരം: ജർമനിയിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി നാട്ടിൽ തിരിച്ചെത്തി. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മൻചാണ്ടിയും കുടുംബവും എത്തിയത്.
ജർമനിയിൽ ലേസർ ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായി. ലേസർ ശസ്ത്രക്രിയക്ക് ശേഷം ഉന്മേഷവാനായുള്ള ഉമ്മൻ ചാണ്ടിയുടെ ചിത്രം മകൻ ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കിൽ പങ്കുവെച്ചിരുന്നു. നവംബർ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് തിരിച്ചത്. ആലുവ പാലസിൽ വിശ്രമത്തിലായിരുന്ന ഉമ്മൻചാണ്ടി ജർമനിയിലേക്ക് പോകും മുമ്പ് പ്രിയപ്പെട്ട നാടായ പുതുപ്പള്ളിയിലേക്കും പോയിരുന്നു.