ജില്ലാതല അറിയിപ്പുകള്
December 23 | 10:54 AM
വനിതാ കമ്മീഷന് സിറ്റിംഗ് ചൊവ്വാഴ്ച
കേരള വനിതാ കമ്മീഷന്റെ ജില്ലാതല സിറ്റിംഗ് ഡിസംബര്‍ 23 ചൊവ്വാഴ്ച രാവിലെ പത്ത് മണി മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സിറ്റിംഗില്‍ പുതിയ പരാതികള്‍ സ്വീകരിക്കും.
താലൂക്ക് വികസന സമിതി ജനുവരി മൂന്നിന്
കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
സൗജന്യ മെഡിക്കല്‍ ക്യാമ്പ്
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടപ്പാക്കി വരുന്ന ബാലമാനസം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ സെറിബ്രല്‍ പാഴ്സി, ഓട്ടിസം, ഹൈപ്പര്‍ ആക്ടിവിറ്റി, സംസാര വൈകല്യം, മറ്റ് സ്വഭാവ പഠന വൈകല്യങ്ങള്‍ എന്നിവയ്ക്ക് സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 29,30 തീയതികളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ജില്ലാ ആയുര്‍വേദ ആശുപത്രിയിലാണ് ക്യാമ്പ്. ഫോണ്‍: 7902938473
അപേക്ഷ ക്ഷണിച്ചു
ദേശീയ /അന്തര്‍ ദേശീയ വ്യക്തിഗത കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ച വിമുക്ത ഭടന്മാര്ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. ഇതിനായി സൈനിക സേവനത്തില്‍ നിന്നും വിരമിച്ചതിന് ശേഷം ദേശീയ/അന്തര്‍ ദേശീയ വ്യക്തിഗത കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ച വിമുക്ത ഭടന്മാര് ആയതിന്റെ രേഖകള്‍ ഡിസംബര്‍ 27 നകം സൈനിക ക്ഷേമ ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 04972700069
കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയിലേക്ക് അപേക്ഷിക്കാം
കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയുടെ കീഴില്‍ വിവിധ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്സിഡിയോടെ നല്കുന്നു. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 മുതല്‍ 50 ശതമാനം വരെയും കര്‍ഷകരുടെ കൂട്ടായ്മകള്‍, എസ് എച്ച് ജികള്, എഫ് പി ഒകള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ എന്നിവയ്ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും നല്കുന്നു. യന്ത്രവല്‍ക്കരണ തോത് കുറവായ പ്രദേശങ്ങളില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഫാം മെഷിണറി ബാങ്കുകള്‍ സ്ഥാപിക്കാന്‍ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 30 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം നിരക്കില്‍ സാമ്പത്തിക സഹായം അനുവദിക്കുന്നു. https://agrimachinery.nic.in/index വെബ്സൈറ്റ് മുഖേന ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.
അപേക്ഷകര്‍ ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കരം അടച്ച രസീത്/പാട്ടക്കരാര്‍, ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജ് എന്നിവ രജിസ്ട്രേഷന് സമയത്ത് നല്‍കണം. എസ് എസ് ടി വിഭാഗത്തിലുളളവര്‍ ജാതി സര്‍ട്ടിഫിക്കറ്റും കര്‍ഷക ഗ്രൂപ്പുകള്‍ പാന്‍കാര്‍ഡും അപേക്ഷയോടൊപ്പം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ സ്ഥലത്തെ കൃഷിഭവനുമായോ ബന്ധപ്പെടാം. ഇ മെയില്‍: aeeknr.agri@kerala.gov.in, ഫോണ്‍: 9400430944, 9383472052, 9383472051, 04972965150
അഡ്മിഷന് തുടരുന്നു
കെല്‍ട്രോണ്‍ തളിപ്പറമ്പ് നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, പ്രീ സ്കൂള്‍ ടീച്ചേര്‍സ് ട്രെയിനിംഗ് കോഴ്സുകളിലേക്ക് അഡ്മിഷന് തുടരുന്നു. താല്പര്യമുള്ളവര്ക്ക് തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍: 04602205474, 0460 2954252
സൗജന്യ പി എസ് സി പരിശീലനം
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ചൊക്ലിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ആറുമാസ സൗജന്യ പി.എസ്.സി പരിശീലന ബാച്ചിലേക്ക് ജനുവരി പത്തുവരെ അപേക്ഷിക്കാം. 18 വയസ് തികഞ്ഞ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് റഗുലര്‍, ഹോളിഡേ ബാച്ചുകളിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതം അപേക്ഷ നല്‍കണം. അപേക്ഷാഫോറം ചൊക്ലി ബൈപാസ് റോഡ് കുതുംബി കോംപ്ലക്സിലുള്ള ഓഫീസില്‍നിന്നും ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 9656048978, 9656307760, 0490 2977640
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലാ എക്സൈസ് വകുപ്പില്‍ വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (ഫസ്റ്റ് എന്‍ സി എ- എസ് സി)(കാറ്റഗറി നമ്പര്‍ 580/2021), വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (ഫസ്റ്റ് എന്‍ സി എ- ഹിന്ദു നടാര്‍)(കാറ്റഗറി നമ്പര്‍ 578/2021) എന്നീ തസ്തികകളുടെ 2024 ഏപ്രില്‍ ഒന്‍പതിന് നിലവില്‍വന്ന റാങ്ക് പട്ടികയില്‍ നിന്നും നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിച്ച് എന്‍ സി എ ഊഴം നികത്തപ്പെട്ടതിനാല്‍ റാങ്ക് പട്ടികകള്‍ പൂര്‍വാഹ്നം റദ്ദാക്കിയതായി കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
വൈദ്യുതി മുടങ്ങും
ദേശീയപാത (എന്‍ എച്ച് 66) വികസനത്തിന്റെ ഭാഗമായി കീരിയാട് ഫ്ളൈ ഓവറില്‍ പി എസ് സി ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനാല്‍ 110 കെ.വി അഴീക്കോട് സബ്സ്റ്റേഷന്, 33 കെ വി കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന് എന്നിവിടങ്ങളില്‍ നിന്നുള്ള വൈദ്യുതി വിതരണം ഡിസംബര്‍ 23 ന് രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാഞ്ഞിരോട് തെരു ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ എല്‍ ടി കേബിള്‍ പ്രവൃത്തി നടക്കുന്നതിനാല്‍ തലമുണ്ട ഭാഗത്ത് ഡിസംബര്‍ 23ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പഴയ ബസ് സ്റ്റാന്‍ഡ്, വെറ്ററിനറി ഹോസ്പിറ്റല്‍, കോര്പറേഷന് ഓഫീസ്, അമ്പിളി തിയേറ്റര്‍, റെയ്ഡ്കോ, മുനിസിപ്പല്‍ സ്കൂള്‍, ഫാത്തിമ ഹോസ്പിറ്റല്‍, എന്‍ ജി ഒ ക്വാര്‍ട്ടേര്‍സ്, എസ് പി എ സി എ റോഡ് ഭാഗങ്ങളില്‍ ഡിസംബര്‍ 23 ന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.




