പി ആർ ഡി അറിയിപ്പുകൾ
October 30 | 07:42 AM
താല്‍ക്കാലിക നിയമനം
തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് കോളേജില്‍ ഈഅധ്യയനവര്ഷം ഒഴിവുള്ള ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം ലെക്ചറര്‍ (യോഗ്യത 60 ശതമാനത്തില്‍ കുറയാത്ത ബിടെക്ഇലക്ട്രോണിക്സ് ബിരുദം), കമ്പ്യൂട്ടര്‍എഞ്ചിനീയറിംഗ് വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍ (യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ.),ജനറല്‍ വര്‍ക്ക് ഷോപ്പിലെ ട്രേഡ്സ്മാന് കാര്‍പ്പന്ററി(യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഐ ടി ഐ/ ടിഎച്ച്എല്‍സി) എന്നീതസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം ലെക്ചറര്‍ തസ്തികയിലേക്ക്കൂടിക്കാഴ്ചനവംബര് ഒന്നിനും മറ്റ് തസ്തികകളിലെകൂടിക്കാഴ്ചനവംബര് രണ്ടിനും രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും. താല്പര്യമുള്ളവര് ബയോഡാറ്റ, അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഈ ദിവസം രാവിലെ 9.30നകം പോളിടെക്നിക് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0467 2211400, 9995145988.
അംബേദ്കര്‍ മാധ്യമ പുരസ്കാരം: എന്‍ട്രികള്‍ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ ഡോ.അംബേദ്കര്‍ മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2021 ആഗസ്റ്റ് 16 മുതല്‍ 2022 ആഗസ്റ്റ് 15 വരെ അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് പുരസ്ക്കാരം. വാര്‍ത്ത പട്ടികജാതി പട്ടികവര്‍ഗ മേഖലയെക്കുറിച്ചുള്ളതാവണം. അച്ചടി മാധ്യമങ്ങളിലെ വാര്‍ത്ത/ഫീച്ചര്‍/പരമ്പരയുടെ അഞ്ച് പകര്‍പ്പുകള്‍ ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം സമര്‍പ്പിക്കണം. ദൃശ്യമാധ്യമ മേഖലകളില്‍ നിന്നുള്ള എന്‍ട്രികള്‍ ന്യൂസ് സ്റ്റോറിയോ, കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും ദൈര്‍ഘ്യമുള്ള വാര്‍ത്താധിഷ്ഠിത പ്രോഗ്രാമോ, ഡോക്യുമെന്ററിയോ ആവണം. ഡി വി ഡി ഫോര്‍മാറ്റിലുള്ള എന്‍ട്രികള്‍ (അഞ്ച് കോപ്പി) ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം, എന്‍ട്രിയെ കുറിച്ചുള്ള ലഘു വിവരണം, അപേക്ഷകരുടെ ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ സഹിതം നവംബര്‍ 10നകം ലഭ്യമാക്കണം. ശ്രാവ്യ മാധ്യമ മേഖലകളില്‍ നിന്നുള്ളവ സി ഡിയിലാക്കി ലഘുവിവരണം, പ്രക്ഷേപണം ചെയ്ത നിലയത്തിലെ പ്രോഗ്രാം ഡയറക്ടറുടെ സാക്ഷ്യപത്രം എന്നിവ സഹിതമുള്ളവയാകണം. എന്‍ട്രികള്‍ ലഭ്യമാക്കേണ്ട വിലാസം: ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, അയ്യങ്കാളി ഭവന്, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-3. ഫോണ്‍: 0471-2315375.
ഗതാഗത നിയന്ത്രണം
കീഴ്മാടം-കല്ലിക്കണ്ടി റോഡില്‍ വയല്‍പ്പീടിക മുതല്‍ കല്ലിക്കണ്ടി വരെയുള്ള ഭാഗങ്ങളില്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ വാഹന ഗതാഗതത്തിന് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 10 വരെ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. കീഴ്മാടം ഭാഗത്ത് നിന്നുള്ള ബസ് ഗതാഗതം വയല്‍പ്പീടിക വരെയും കല്ലിക്കണ്ടി ഭാഗത്തു നിന്നുളളവ കടവത്തൂര്‍ വരെയും ഷട്ടില്‍ സര്‍വ്വീസ് നടത്തും. ലോറികളും ലൈറ്റ് മോട്ടോര്‍ വാഹനങ്ങളും പാനൂര്‍ വഴി കല്ലിക്കണ്ടി, കടവത്തൂര്‍ ഭാഗങ്ങളിലേക്ക് പോകണമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
താലൂക്ക് വികസന സമിതി യോഗം
തലശ്ശേരി താലൂക്ക് വികസന സമിതി യോഗം നവംബര്‍ അഞ്ചിന് രാവിലെ 10.30ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ രണ്ടിന്
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇംഗ്ലീഷ് എന്റിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി റിസോഴ്സ് അധ്യാപകരെ തെരഞ്ഞെടുക്കുന്നു. എന്‍ എസ് ക്യു എഫ് കോഴ്സായ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പാസായവര്‍/ അസാപ്പിന്റെ സ്കില്‍ ഡവലപ്മെന്റ് എക്സിക്യൂട്ടീവ് പരിശീലനം ലഭിച്ചവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദവും ബി എഡും ഉള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര് നവംബര്‍ രണ്ടിന് രാവിലെ 11 കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2705149.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
തലശ്ശേരി താലൂക്കിലെ തൊടീക്കളം ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കാന്‍ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബര്‍ 15ന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0490 2321818.
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് മുഖേന പെന്ഷന്/ കുടുംബ പെന്ഷന് കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള വില്ലേജ് ഓഫീസര്‍/ ഗസറ്റഡ് ഓഫീസര്‍/ ബാങ്ക് മാനേജര്‍/ക്ഷേമനിധി ബോര്‍ഡ് അംഗം ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 15നകം ഹാജരാക്കണം. വിലാസം: സെക്രട്ടറി, മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, പി ഒ എരഞ്ഞിപ്പാലം, കോഴിക്കോട് 673 006. നിശ്ചിത തീയതിക്കകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ തുടര്‍ന്ന് പെന്ഷന് ലഭിക്കാനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. 60 വയസില്‍ താഴെ പ്രായമുള്ള കുടുംബ പെന്‍ഷന്‍കാര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം ഹാജരാക്കണം. ഫോണ്‍: 0495 2360720.
നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും തുടര്‍ന്നും പെന്ഷന് ലഭിക്കാന്‍ പെന്ഷണ്ര്മാര് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കും. സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍, ബാങ്ക് അക്കൗണ്ട് എന്നീ നമ്പര്‍ രേഖപ്പെടുത്തുകയും അസ്സല് പെന്ഷന് ഐഡിന്റിറ്റി കാര്‍ഡ് ഹാജരാക്കുകയും വേണം. നേരിട്ട് ഹാജരാക്കാന്‍ സാധിക്കാത്ത ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഗസറ്റഡ് ഓഫീസര്‍/ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. ഫോണ്‍: 0497 2704014.
ലബോറട്ടറി ടെക്നീഷ്യന് ഗ്രേഡ് 2; ഇന്റര്‍വ്യൂ
ജില്ലയില്‍ ആയുര്‍വേദ കോളേജ് വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യല്‍ ഗ്രേഡ് 2 (528/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ആഗസ്റ്റ് 23ന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ നവംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ പി എസ് സി ജില്ലാ ഓഫീസില്‍ നടത്തും. ഇന്റര്‍വ്യൂ മെമ്മോ ഒ ടി ആര് പ്രെഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത് വണ്‍ ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റും എല്ലാ അസ്സല് പ്രമാണങ്ങളും കമ്മീഷന് നിര്‍ദ്ദേശിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഉദ്യോഗാര്‍ഥികള്‍ ഹാജരാകണം.
സ്വയംതൊഴില്‍ ശില്പശാല
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സ്വയംതൊഴില്‍ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു. എരഞ്ഞോളി മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി തലശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ കെ എം ജമുനാറാണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി പ്രമീള അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ കെ മുഹമ്മദ് അര്‍ഷാദ്, റൂഡ്സെറ്റ് ഫാക്കല്‍റ്റി സി റോഷ്നി എന്നിവര്‍ ക്ലാസെടുത്തു. എംപ്ലോയ്മെന്റ് ഓഫീസര്‍ ബിജു പറമ്പത്ത് കിഴക്കയില്‍, നഗരസഭ സി ഡി എസ് ചെയര്‍പേഴ്സണ്‍ സനില, ഹെഡ് ക്ലര്‍ക്ക് പി വി രതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
അഭിമുഖം 31ന്
കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ (സ്പോര്‍ട്സ്) യു പി എസ് ടി തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്താന്‍ ഒക്ടോബര്‍ 31ന് രാവിലെ 11 മണിക്ക് സ്കൂള്‍ ഓഫീസില്‍ അഭിമുഖം നടത്തും. ഫോണ്‍: 0497 2700891.
ബീച്ച് റണ്‍ നവംബര്‍ മൂന്നിന്
സംസ്ഥാന സര്‍ക്കാരിന്റെ നോ ടു ഡ്രഗ്സ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ബീച്ച് റണ്‍ സംഘടിപ്പിക്കുന്നു. നവംബര്‍ മൂന്നിന് വൈകീട്ട് നാല് മണിക്ക് മുഴപ്പിലങ്ങാട് ബീച്ചില്‍ നടക്കുന്ന പരിപാടി ജില്ലാ ഡവലപ്മെന്റ് കമ്മീഷ്ണര്‍ ഡി ആര് മേഘശ്രീ ഫ്ളാഗ് ഓഫ് ചെയ്യും. വൈകീട്ട് 5.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായിക് അധ്യക്ഷത വഹിക്കും.