മകരജ്യോതി ദർശന സായൂജ്യം നേടി ഭക്തർ;
January 15 | 08:12 AM
പത്തനംതിട്ട: ശരണമന്ത്രങ്ങളാൽ മുഖരിതമായ സന്നിധാനത്ത് നിന്ന് മകരവിളക്ക് ദർശിച്ച് അയ്യപ്പ ഭക്തർ. മകരജ്യോതി ദർശിക്കാൻ ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഭക്തരുടെ ശ്വാസത്തിന് പോലും ശരണമന്ത്രത്തിന്റെ ഒരേ താളമായി മാറിയ ഭക്തിനിർഭരമായ മുഹൂർത്തങ്ങൾക്കാണ് ശബരിമലയും പൊന്നമ്പലമേടും സാക്ഷ്യം വഹിച്ചത്. മകരവിളക്ക് ദർശനത്തിനായി പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സന്നിധാനത്ത് 8.45നാണ് മകരസംക്രമ പൂജ നടക്കുക. തിരുവാഭരണം ചാർത്തിയുള്ള അയ്യപ്പന്റെ ദീപാരാധന കഴിഞ്ഞ ശേഷമാണ് പൊന്നമ്പലമേട്ടിൽ ദീപാരാധന നടന്നത്.