കത്ത് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും
November 7 | 01:09 PM
തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തിരുവനന്തപുരം എസ്പി എസ്.മധുസൂധനന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് കേസന്വേഷിക്കുക.
മേയര്‍ ആര്യാ രാജേന്ദ്രന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിവാദമായ നിയമന കത്ത് താന്‍ എഴുതിയിട്ടില്ലെന്നായിരുന്നു മേയറുടെ വിശദീകരണം.
തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാപട്ടിക നല്‍കണമെന്നും ആവശ്യപ്പെട്ട് മേയര്‍ ജില്ലാ സെക്രട്ടറിക്ക് നല്കിയ കത്താണ് പുറത്തുവന്നത്.