വടക്കഞ്ചേരി അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ചയുണ്ടെന്ന് കണ്ടെത്തി
October 30 | 02:43 PM
പാലക്കാട്: വടക്കഞ്ചേരി അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി. നാറ്റ്പാക് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിനു മുന്നിൽപോയ കെഎസ്ആർടിസി പെട്ടെന്ന് നിർത്തിയത് അപകടത്തിനു കാരണമായെന്ന് നാറ്റ്പാക് റിപ്പോർട്ടിൽ പറയുന്നു.
അമിത വേഗതയിലായിരുന്ന കെഎസ്ആർടിസി പെട്ടെന്ന് വേഗം കുറയ്ക്കുകയും നടുറോഡിൽ നിർത്തുകയും ചെയ്തു. ഇതോടെ പിന്നിൽവന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറുകയുമായിരുന്നു.