പടക്കനിർമാണത്തിനിടെ വീട്ടിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
April 5 | 11:17 AM
കോഴിക്കോട്: കുന്ദമംഗലം കുരിക്കത്തൂരിൽ പടക്കനിർമാണത്തിനിടെ വീട്ടിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അനധികൃത പടക്കനിർമാണം നടത്താൻ ഉപയോഗിച്ച വീട് വാടകയ്ക്കെടുത്ത കോഴിക്കോട് മുണ്ടിക്കൻത്താഴം സ്വദേശി വിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച സ്ഫോടനമുണ്ടായ സമയത്ത് വിഷ്ണുവും ഇവിടെയുണ്ടായിരുന്നു. സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ കുന്ദമംഗലം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ 3 പേർ പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. പടക്ക നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത് എന്നാണ് കരുതുന്നത്. വീട്ടുടമസ്ഥൻ രാഹുലും ഇദ്ദേഹത്തിൻ്റെ സഹോദരീ ഭർത്താവായ രാഹുലുമാണ് മരിച്ചത്. വീടിനകത്ത് ഉണ്ടായിരുന്ന ഷിനി, ഭർത്താവ് വിഷ്ണു എന്നിവർക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ കഴിയുന്നത്. എങ്ങനെയാണ് സ്ഫോടനമുണ്ടായതെന്ന് വ്യക്തമായിട്ടില്ല. വീടിന് സ്ഫോടനത്തിൽ കേടുപാടുണ്ടായി. എങ്ങനെയാണ് സ്ഫോടനമുണ്ടായതെന്ന് വ്യക്തമായിട്ടില്ല. വീടിന് സ്ഫോടനത്തിൽ കേടുപാടുണ്ടായി. ഉഗ്രശബ്ദത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. എന്നാൽ ഇവിടെ അനധികൃതമായി പടക്ക നിർമാണം നടക്കുന്നുണ്ടെന്ന് പരിസരവാസികൾക്ക് അറിയില്ലാ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. ചെറിയ ഇടവഴിയിലുള്ള വീട്ടിൽ കെട്ടു കണക്കിന് പനയോലകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.