ശരണ്യ എവിടെ? തെരച്ചിൽ തുടരുന്നു അവസാനമായി സുഹൃത്തിനു ഫോട്ടോ അയച്ചു
April 5 | 05:22 PM
ബെംഗളൂരു: ശരണ്യ ഏറ്റവും അവസാനം സുഹൃത്തിന് അയച്ച ഫോട്ടോ തടിയന്റെമോൾ മലയുടെ മുകളിൽ നിന്ന് എടുത്ത ഫോട്ടോയാണ്. മലയുടെ മുകളിൽ നിന്നും എടുത്ത ഫോട്ടോയിൽ പട്ടിയെയും കാണാം. ശരണ്യ പട്ടിയുടെ കൂടെ കളിച്ചിരുന്നു എന്ന് കൂടെ ട്രക്കിന് പോയവർ മൊഴി നൽകിയിരുന്നു. ശരണ്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് തെരച്ചിൽ സംഘത്തിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശരണ്യയുടെ കയ്യിലുണ്ടായിരുന്ന സാധനങ്ങളെ പറ്റി ഒന്നും ഒരു സൂചനകളും ലഭിച്ചിട്ടില്ല. ശരണ്യയുടെ മൊബൈൽ ഫോൺ റേയ്ഞ്ചിനെ കുറിച്ച് വിവരമില്ല. നിലവിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസും ഫോറസ്റ്റും സംയുക്തമായാണ് പരിശോധന നടത്തുന്നത്. മൊബൈൽ ഫോൺ സ്വിച്ചോഫാണ്. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന സംഘത്തിലുണ്ട്. വ്യത്യസ്ഥ സംഘങ്ങളായാണ് പരിശോധന. എന്നാൽ സൂചനയൊന്നും ലഭിച്ചില്ലെന്നാണ് തെരച്ചിൽ സംഘം പറയുന്നത്. നിലവിൽ ശരണ്യയ്ക്കായി തെരച്ചിൽ തുടരുകയാണ്.