ബിജെപി കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്, കേസെടുത്തത് കോടതി ഇടപെട്ടതിനെ തുടർന്ന്
April 6 | 04:43 PM
തൃശൂർ: വാടാനപ്പള്ളിയിൽ ബിജെപി കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ കേസെടുത്ത് വാടാനപ്പള്ളി പൊലീസ്. ചാമ്പ്യൻസ് ട്രേഡേഴ്സ് എന്ന സ്ഥാപന ഉടമ പ്രവീൺ ജിത്തിനെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 72542 രൂപ വില വരുന്ന ഭക്ഷ്യസാധനങ്ങളാണ് കിറ്റുകളിൽ ഉണ്ടായിരുന്നതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയ പി ബാബുമോന്റെ നിർദ്ദേശപ്രകാരമാണ് കേസ്. കിറ്റ് വിവാദത്തിൽ കേസെടുക്കാൻ ചാവക്കാട് മജിസ്ട്രേറ്റ് കോടതി അനുമതി ലഭിച്ചതിന് പിന്നാലെയാണ് വാടാനപ്പള്ളി പൊലീസ് കേസെടുത്തിരിക്കുന്നത്.