കേരളത്തിന് പുറമെ അസമിലും പുതുച്ചേരിയിലും കനത്ത പോളിംഗ്;ഫലം മെയ് 4-ന്
April 9 | 04:59 PM
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച രീതിയിൽ പോളിംഗ് പുരോഗമിക്കുന്നു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടക്കുന്നത്. കാസര്‍കോടാണ് കുറവ്. അതേസമയം, അസമിലും പുതുച്ചേരിയിലും മികച്ച രീതിയിൽ തന്നെയാണ് പോളിംഗ് പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ഉച്ചയ്ക്ക് 1 മണിയ്ക്ക് അസമിൽ പോളിംഗ് 60 ശതമാനത്തിലേയ്ക്ക് അടുക്കുകയാണ്. 59.63 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്ന പോളിംഗ്. പുതുച്ചേരിയിൽ 56.83 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലും സമാധാനപരമായി വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ ഒരുക്കങ്ങളാണ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചതിനൊപ്പം ബൂത്തുകളിൽ കർശന സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സുരക്ഷാ സേനയെയും വലിയ തോതിൽ വിന്യസിച്ചിട്ടുണ്ട്. പോളിംഗ് നടപടികൾ സുതാര്യമാക്കാൻ പലയിടത്തും വെബ്കാസ്റ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകളുടെ ഫലം മെയ് 4-ന് പ്രഖ്യാപിക്കും.