എന്താകും എങ്ങനെ ആകും എന്നറിയില്ല, കനത്ത പോളിംഗിൽ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ
April 9 | 09:54 PM
ആലപ്പുഴ: ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. മുൻ തെരഞ്ഞെടുപ്പിനേക്കാൾ വാശിയേറിയ തെരഞ്ഞെടുപ്പാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. എല്ലാ കക്ഷികളും അവകാശ വാദം ഉന്നയിക്കുന്നുണ്ട്. എന്താകും എങ്ങനെ ആകും എന്നറിയില്ല. ആലപ്പുഴ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി പി പി ചിത്തരജ്ഞൻ ജയിക്കും. വീണ്ടും പിണറായി വിജയൻ അധികാരത്തിൽ വരണം എന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യുഡിഎഫിൽ സതീശൻ അടക്കം എല്ലാവരും മുഖ്യമന്ത്രിയാകാൻ യോഗ്യരാണ്. എൻഡിഎ വോട്ട് ശതമാനം കൂട്ടും. സീറ്റ് കിട്ടുമോ എന്ന് അറിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.